ഓണം.വിളവെടുപ്പിന്റ്യും ശുഭപ്രതീക്ഷയുടെയും ഉത്സവം .മടങ്ങി വരവിന്റെയും ഒത്തുചേരലിന്റെയും ആഘോഷം.സഹസ്രാബ്ദങ്ങളായി കേരളീയര്‍ ആഘോഷിച്ചു പോരുന്ന ഈ ദേശീയോതസവദിനം സമത്വത്തിന്റെയും ,ആഹ്ലാദത്തിന്റെയും ,സമ്പന്നതയുടെയും പ്രതീകമായി നിലകൊള്ളുന്നു.
മലയാളിഒരുവര്ഷം മുഴുവന്വിതക്കുകയും,കൊയ്യുകയും,കൊയ്തത് കാത്തുവെക്കുകയും ചെയ്തത് ഈ നല്ല നാളിന് വേണ്ടിയാണു.ഓണം കാത്തിരിപ്പിന്റെയും ഉത്സവ ദിനമാണ് .പെയ്തു തോരാന്‍ വേണ്ടി കര്‍ക്കിടക മഴയും ,തെളിഞ്ഞു ചിരിക്കാന്‍ ചിങ്ങ വെയിലും കാത്തിരിക്കുന്നു.നഷ്ടപെട്ട നല്ല നാളുകള്‍ തിരുച്ചുവരുന്നത് സ്വപ്നം കണ്ടു,പൂവും പാട്ടും പായസവുമായി നമ്മള് പ്രിയപെട്ടവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നു..
പല ദുരന്ത ചിന്തകള്‍ ആളിപടരുന്ന ഈ ദു:ഖ ഭൂമിയില്‍ നില്‍ക്കുമ്പോഴും ആശ്വാസത്തിന്റെ തേന്‍തുള്ളി ചുണ്ടില്‍ വന്നു വീഴുന്നതാണ് ഓണത്തിന്റെ ഓര്മ.കയ്പുനിറഞ്ഞ,കാരുണ്യം നശിച്ച സമൂഹത്തില്‍ ഒരു ദിവസമെങ്കിലും പോയകലത്തെപറ്റി ഓര്‍ക്കാന്‍ നമുക്ക് ഓണ നാളില്‍ അവസരം ലഭിക്കുന്നു.നന്മകൊണ്ടു ദേവകളെ അസൂയപെടുത്തിയ ചക്രവര്‍ത്തി പടികടന്നു വരുന്നുണ്ടെന്നും പ്രജക്ഷേമം കണ്ടു സന്തുഷനകുമെന്നും സങ്കല്പിച്ചു നാം മനസുനിറക്കുന്നു.ഇതൊരു കാല്പനിക സങ്കല്പമെന്നു തോന്നാമെങ്കിലും ,സ്ഫോടനങ്ങള്‍ കാതടിപ്പിക്കുന്ന മഹാനഗരങ്ങളില്‍ പോലും അത്ത പൂകളമോരുക്കാന് നമുക്ക് കഴിയുന്നത് ഈ സങ്കല്പത്തിന്റെ ബലത്തിലാണ് .കോടികളുടെ അഴിമതി കഥകള്‍ പുറത്തു വരുമ്പോഴും പകല്‍കൊള്ളകള്‍ പെരുകുമ്പോഴും ,പാലിലും,വെള്ളത്തിലും ,ഭക്ഷണത്തിലും വിഷം കലരുമ്പോഴും ജീവിക്കാന്‍ ധൈര്യം കിട്ടുന്നത് കള്ളവും ചതിയുമില്ലാത്ത നല്ലകാലം തിരുച്ചു വരുമെന്ന പ്രതീക്ഷയില്‍ നിന്നാണ്.വര്‍ഗീയ കലാപങ്ങളും ,തീവ്രവാദങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നത് മനുഷ്യരെല്ലാം ഒന്ന് പോലെ ജീവിച്ച കാലത്തിന്റെ ഹരിതസ്മരണയില് നിന്നാണ് .ഓണം ഒരു കാല്പനിക സങ്കല്പം മാത്രമയികൊള്ളട്ടെ ,കാല് കീഴിലെ മണ്ണ് അടിച്ചു മാറ്റുന്ന കുത്തൊഴിക്കില്‍ പിടിച്ചു നില്ക്കാന് ഇതൊക്കെയേ മലയാളിക്ക് ബാക്കിയുള്ളൂ..
പരസ്പരം സ്നേഹിക്കുകയും ,സത്യാസന്തത പാലിക്കുകയും ചെയ്യുന്നത് വഴി എല്ലാര്ക്കും നന്മ ലഭിക്കുന്ന വിശാലമായ കാഴ്ചപാടായിരുന്നു മാവേലി നാട് എന്നസങ്കല്പത്തിന് പിന്നില്‍ .മൂന്നടി മന്നുപോലെ നിസ്സാര ശാട്യങ്ങള്ക്കായി നമുക്കത് നഷ്ടപെടരുത് എന്ന തിരിച്ചരിവിലേക്കുള്ള നടവഴിയാണ് ഓരോ ഓണവും .ആ തിരിച്ചറിവിന് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സഹോദര്യതിന്റെയും പുതിയ നാളേക്ക് നമ്മെ നയിക്കാന്‍ സാധിക്കുന്നു...
എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ഇനി ഇത്തവണത്തെ ബാംഗ്ലൂരില്‍ ഞങ്ങളുടെ ഓണാഘോഷത്തില്‍ നിന്നും ചില കാഴ്ചകള്‍
കാണാന്‍ തഴെ ഉള്ള ലിങ്ക് ഞെക്കുക!!!!
കാണാന്‍ തഴെ ഉള്ള ലിങ്ക് ഞെക്കുക!!!!